Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടുത്ത വര്‍ഷം മുതല്‍ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ ഒറ്റത്തവണ മാത്രം

ന്യൂദല്‍ഹി- സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നത് ഈ വര്‍ഷം മാത്രം. അടുത്ത വര്‍ഷം ഒറ്റ പരീക്ഷ മതിയെന്നാണ് തീരുമാനം. സ്‌കൂളുകളില്‍ ഓഫ് ലൈന്‍ ക്ലാസ് തുടങ്ങിയ സാഹചര്യത്തിലാണ് മാറ്റം.

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട  പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 26 മുതലാണ് പരീക്ഷ. രാവിലെ പത്തര മുതല്‍ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. പരീക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സി.ബി.എസ്.ഇ വെബ്സൈറ്റില്‍ ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 15 നും അവസാനിക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയം ലഭിക്കുമെന്ന് സി.ബി.എസ്.ഇ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഒറ്റ ഷിഫ്റ്റായിട്ടാണ് പരീക്ഷ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

സി.ബി.എസ്.ഇ 10, 12 ക്ലാസ് ഒന്നാം ടേം പരീക്ഷ റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പരീക്ഷ ഫലം തയാറാക്കല്‍ നടപടികള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു എന്നും എപ്പോള്‍ വേണമെങ്കിലും ഫലം പ്രഖ്യാപിക്കാമെന്നും സി.ബി.എസ്.ഇ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ലോഗിന്‍ അക്കൗണ്ട് വഴി  സ്‌കോര്‍ നേരിട്ട് ലഭിക്കുന്ന രീതിയിലാകും ഫലപ്രഖ്യാപനം.

 

Latest News