ആന്ധ്രയിലെ കുര്‍ണൂലിലും വര്‍ഗീയ സംഘര്‍ഷം 10 പേര്‍ക്ക് പരിക്ക്

കുര്‍ണൂല്‍- ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ ഹോളഗുണ്ടയില്‍ ശനിയാഴ്ച വൈകിട്ട് നടന്ന കല്ലേറില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഒരു മതസ്ഥലത്തിന് സമീപം രണ്ട് ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു.

ഭക്തിഗാനങ്ങള്‍ ആലപിക്കുന്ന ഘോഷയാത്ര ഒരു ആരാധനാകേന്ദ്രം മുറിച്ചുകടക്കുമ്പോള്‍, സമീപത്ത് പ്രാര്‍ഥന നടക്കുന്നതിനാല്‍ പാട്ടുകള്‍ നിര്‍ത്താന്‍ പോലീസ് ജാഥ നേതാക്കളോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഘോഷയാത്ര സംഘാടകര്‍ അനുസരിച്ചു, എന്നാല്‍ അവര്‍ കടന്നയുടനെ പാട്ടുകള്‍ പുനരാരംഭിച്ചു, ഇത് ഘോഷയാത്രക്ക് നേരെ കല്ലെറിയാന്‍ തുടങ്ങിയ മറ്റൊരു സംഘത്തിലെ അംഗങ്ങളെ പ്രേരിപ്പിച്ചതായി പോലീസ് പറഞ്ഞു.

 

Latest News