രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടരുതെന്ന് പ്രശാന്ത് കിഷോര്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസിനെ കരകയറ്റാന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ഒഴിവാക്കണമെന്നു പ്രശാന്ത് കിഷോര്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തോട് യോജിക്കുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പയറ്റാനുള്ള പദ്ധതി അദ്ദേഹം ഉന്നതതല നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചു. പ്രാദേശിക പാര്‍ട്ടികളുമായി നല്ല ബന്ധം സൃഷ്ടിക്കണമെന്നാണ് പ്രശാന്തിന്റെ പ്രധാന നിര്‍ദേശം.

ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റക്ക് പോരാടണം. എന്നാല്‍ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സഖ്യമുണ്ടാക്കണമെന്നും പ്രശാന്ത് നിര്‍ദേശിക്കുന്നു.
പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസില്‍ ചേരുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

 

Latest News