തൃശൂര്‍- പീച്ചിയില്‍ വെള്ളക്കെട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം. പീച്ചി ഡാമില്‍നിന്നുള്ള വെള്ളം ഒഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് തൃശൂരിലെ പുഴക്കലില്‍ വെള്ളച്ചാലിലും ചെറുതുരുത്തി തടയണയിലും നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പുഴക്കലില്‍ പ്രസവിച്ചതിന് പിന്നാലെ അമ്മ കൊലപ്പെടുത്തി കാമുകന്റെ കൈവശം ഉപേക്ഷിക്കാന്‍ നല്‍കിയതാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ അമ്മയും കാമുകനും സുഹൃത്തും ഇപ്പോഴും ജയിലിലാണ്.






