കൂത്തുപറമ്പ്- ഉരുവച്ചാലില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഐ.ടി.സി കമ്പനി ഉടമ സി.നൗഷാദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത.് വീട്ടിന്റെ മുകള്‍ നിലയിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത.് നൗഷാദിന്റെ ഭാര്യയുടെ 40 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍, സ്വര്‍ണ്ണ നാണയങ്ങള്‍, ഒരു ലക്ഷം രൂപ എന്നിവയാണ് നഷ്ടപ്പെട്ടത.് കവര്‍ച്ച നടക്കുന്ന സമയം നൗഷാദും ഭാര്യയും കാക്കയങ്ങാട്ടെ ഭാര്യ വീട്ടിലായിരുന്നു. ഞായറാഴ്ച കാലത്ത് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത.് ഉടന്‍ തന്നെ വിവരം മട്ടന്നൂര്‍ പോലീസിനെ അറിയിച്ചു.പോലീസും കണ്ണൂരില്‍ നിന്നെത്തിയ ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.