പള്ളികളില്‍ ഉച്ചഭാഷിണി മെയ് 3 ന് ശേഷം പാടില്ല, അന്ത്യശാസനവുമായി രാജ് താക്കറെ

മുംബൈ- പള്ളികളിലെ ഉച്ചഭാഷിണി പ്രശ്‌നം ഒരു സാമൂഹിക പ്രശ്‌നമാണെന്നും മതപരമായ വിഷയമല്ലെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. 'ദേശസ്‌നേഹികളായ' എല്ലാ ഹിന്ദുക്കളും ഇതിന്  'തക്കതായ മറുപടി' നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അവരുടെ മതം നിയമത്തേക്കാള്‍ പ്രധാനമാണെന്ന് കരുതുകയാണെന്ന് താക്കറെ കുറ്റപ്പെടുത്തി. ബാങ്കുവിളി അവസാനിപ്പിക്കാന്‍ മെയ് 3 വരെ അന്ത്യശാസനം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

''പള്ളികളിലെ സ്പീക്കറുകളുടെ പ്രശ്‌നം മതപരമായ പ്രശ്‌നമായി ചിലര്‍ പരിഗണിക്കുന്നു, പക്ഷേ അത് അങ്ങനെയല്ല. ഇതൊരു സാമൂഹിക പ്രശ്‌നമായി കാണണം-തന്റെ പാര്‍ട്ടി മെയ് ഒന്നിന് ഔറംഗബാദില്‍ ഒരു പൊതു റാലി നടത്തുമെന്നും താനും തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരും ജൂണ്‍ 5 ന് അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും താക്കറെ ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെയും മെയില്‍ അയോധ്യ സന്ദര്‍ശനം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest News