ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനിടെ തീപ്പിടിച്ചു

കൊച്ചി- മേനകാ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. തൃപ്പൂണിത്തുറ സ്വദേശി ലിയോണ്‍ ക്രിസ്റ്റിയുടെ ബൈക്കാണ് പൂര്‍ണമായും കത്തിയത്. തൃപ്പൂണിത്തുറയില്‍നിന്നു വന്ന് ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങവേയാണു തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഓടി മാറി. ക്ലബ് റോഡില്‍നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി.

 

Latest News