പാലക്കാട്ട് ശ്രീനിവാസനെ കൊല്ലാനെത്തിയത്  സ്ത്രീയുടെ പേരിലുള്ള ബൈക്കില്‍ 

പാലക്കാട് -ആര്‍എസ്എസ് നേതാവ് എസ്‌കെ ശ്രീനിവാസനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഇവര്‍ കടയില്‍ എത്തിയതെന്ന് എഫ് ഐ ആറില്‍ പറയുന്നു.ശ്രീനിവാസന്റെ കൊലപാതകത്തിന് പ്രതികളെത്തിയ ബൈക്കിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. ഒരു സ്ത്രീയാണ് ബൈക്കിന്റെ ഉടമ. സ്ത്രീ വായ്പയെടുക്കാനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഈ ബൈക്ക് നിലവില്‍ കൈവശമുള്ളയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
 ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായത്. ആറ് പേര്‍ മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയില്‍ എത്തിയെന്നും മൂന്ന് പേര്‍ കടക്കുള്ളില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പോലീസ് പറയുന്നത്.പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പോലീസ്  ശേഖരിച്ചിട്ടുണ്ട്.
 

Latest News