ഗുരുദ്വാരയില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ മദ്യപിച്ച് പ്രവേശിച്ചെന്ന് പോലീസില്‍ പരാതി

ചണ്ഡിഗഢ്- പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചതായി ആരോപണം.  ബി.ജെ.പി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ആണ് പോലീസില്‍ പരാതി നല്‍കിയത്. നടപടിയെടുക്കണമെന്ന് അദ്ദേഹം പഞ്ചാബ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

ഓണ്‍ലൈനായി നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ ഷോട്ട് തജീന്ദര്‍ പാല്‍ സിംഗ് ട്വിറ്ററില്‍ പങ്കുവെച്ചു. ദംദമാ സാഹിബ് ഗുരുദ്വാരയില്‍ മദ്യപിച്ച് പ്രവേശിച്ചതിനെതിരേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരേ പോലീസില്‍ പരാതി നല്‍കി. പഞ്ചാബ് ഡി.ജി.പിയോട് പരാതിയില്‍ നടപടി സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കുന്നു, തജീന്ദര്‍ പാല്‍ സിംഗ് കുറിച്ചു.

ബൈശാഖി ആഘോഷ വേളയില്‍ ദംദമാ സാഹിബ് ഗുരുദ്വാരയില്‍ ഭഗവന്ത് മന്‍ മദ്യപിച്ച് പ്രവേശിച്ചതായി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) വെള്ളിയാഴ്ച ആരോപിച്ചിരുന്നു.  മന്‍ മാപ്പ് പറയണമെന്നും എസ്.ജി.പി.സി ആവശ്യപ്പെട്ടിരുന്നു.

 

Latest News