Sorry, you need to enable JavaScript to visit this website.

പാലക്കാട് ജില്ലയിൽ ഏപ്രിൽ 20 വരെ നിരോധനാജ്ഞ

പാലക്കാട്- പോപ്പുലർ ഫ്രണ്ട്,  ആർ.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് വിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ട്  പാലക്കാട്  ജില്ലാ പരിധിയിൽ ഏപ്രിൽ 20ന് വൈകീട്ട് 6 മണി വരെ  നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പ്രകാരം  പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ ഒത്തു ചേരുന്നത് നിരോധിച്ചു. പൊതു സ്ഥലങ്ങളിൽ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യൻ ആമ്സ് ആക്ട് സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷൻ 4 പ്രകാരം പൊതുസ്ഥങ്ങളിൽ സ്ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഉഹപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടുളളതല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.

Latest News