ഭാര്യക്ക് ഗര്‍ഭിണിയാകണം, ഭര്‍ത്താവിന് പരോള്‍ അനുവദിച്ച് ജോധ്പൂര്‍ ഹൈക്കോടതി

ജോധ്പൂര്‍- ഭാര്യക്ക് ഗര്‍ഭിണിയാകാന്‍ ജയില്‍ കഴിയുന്ന ഭര്‍ത്താവിന് പരോള്‍ അനുവദിച്ച് ജോധ്പൂര്‍ ഹൈക്കോടതി. ഭര്‍ത്താവിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്.

ഭര്‍ത്താവ് ജയിലായത് ഭാര്യയുടെ വൈകാരികവും ലൈംഗികവുമായ ആവശ്യങ്ങളെ ബാധിച്ചുവെന്ന് പരോള്‍ അനുവദിച്ചു കൊണ്ട് ജസ്റ്റിസുമാരായ സന്ദീപ് മേഹ്തയും ഫര്‍സാന്ദ് അലിയും അടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി. സ്ത്രീയെ സംബന്ധിച്ച് ഗര്‍ഭിണിയാകുക എന്നത് പ്രഥമമായതും അവകാശവുമാണെന്നും കോടതി വ്യക്തമാക്കി.

നന്ദലാല്‍ (34) എന്നയാള്‍ക്കാണ് കോടതി പരോള്‍ അനുവദിച്ചത്. ഗര്‍ഭിണിയാകാനുള്ള അവകാശമുണ്ടെന്ന് കാണിച്ചായിരുന്നു നന്ദലാലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ഋഗ്വേദമുള്‍പ്പെടെയുള്ള ഹൈന്ദവ ഗ്രന്ഥങ്ങളും ജൂതമതം, ക്രിസ്ത്യന്‍ മതം, ഇസ്ലാം എന്നിവയിലെ തത്വങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി പരോള്‍ അനുവദിച്ചത്.

 

Latest News