സ്റ്റേജിലേക്ക് വിളക്കുകാല്‍ തകര്‍ന്നുവീണു, കേന്ദ്ര മന്ത്രി രക്ഷപ്പെട്ടത് തലനാരിഴക്ക്

ആഗ്ര- കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കിടെ സ്റ്റേജിലേക്ക് ഇരുമ്പ് വിളക്കുകാല്‍ തകര്‍ന്ന് വീണ് അപകടം. ഒരാള്‍ മരിച്ചു. തലനാരിഴയ്ക്കാണ് സ്റ്റേജിലുണ്ടായിരുന്ന കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ രക്ഷപെട്ടത്.  സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭീം നഗ്രി പ്രദേശത്ത് അംബേദ്കര്‍ ജയന്തി അനുസ്മരണ പരിപാടിക്കിടെ നടന്ന സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

രാത്രി 9.30 ഓടെ ശക്തമായ കാറ്റ് വീശാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് വിളക്കുകള്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് കൊടിമരം പരിപാടിക്കിടെ വേദിയില്‍ ഇരുന്ന വിശിഷ്ട വ്യക്തികളുടെ മേല്‍ പതിച്ചതായി പോലീസ് പറഞ്ഞു. സംഭവസമയത്ത് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര പാര്‍ലമെന്ററി കാര്യ-സാംസ്‌കാരിക സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു. പ്രദേശവാസിയായ രാജേഷ് കുമാര്‍ (50) ആണ് മരിച്ചത്.

 

Latest News