ഓണ്‍ലൈന്‍ തട്ടിപ്പ്: ജിദ്ദയില്‍ രണ്ടംഗ സംഘം അറസ്റ്റില്‍

ജിദ്ദ - രണ്ടംഗ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാവും നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ജോര്‍ദാനിയുമാണ് അറസ്റ്റിലായത്. വ്യാജ യൂസര്‍നെയിമുകളും മൊബൈല്‍ ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് ആകര്‍ഷകമായ നിരക്കില്‍ വ്യത്യസ്ത ഉല്‍പന്നങ്ങള്‍ വില്‍പനക്കുള്ളതായി സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ ചെയ്താണ് സംഘം തട്ടിപ്പുകള്‍ നടത്തിയത്. ഉല്‍പന്നങ്ങളുടെ വില മുന്‍കൂറായി ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്ന സംഘം പണം അക്കൗണ്ടില്‍ എത്തിയ ശേഷം പരസ്യങ്ങള്‍ ക്ലോസ് ചെയ്ത് മുങ്ങുകയാണ് ചെയ്തിരുന്നത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.

 

 

Latest News