കഴിഞ്ഞ വര്‍ഷം ജോലി ഉപേക്ഷിച്ചത് രണ്ടേകാല്‍ ലക്ഷം സൗദികള്‍

റിയാദ് - കഴിഞ്ഞ വര്‍ഷം രണ്ടേകാല്‍ ലക്ഷത്തിലേറെ സ്വകാര്യ മേഖലാ ജീവനക്കാര്‍ ജോലി രാജിവെച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം സ്വദേശികളും വിദേശികളും അടക്കം ആകെ 2,38,464 പേരാണ് സ്വകാര്യ മേഖലയില്‍നിന്ന് രാജിവെച്ചത്. ഇക്കൂട്ടത്തില്‍ 81.5 ശതമാനം പേര്‍ സ്വദേശികളും 18.5 ശതമാനം പേര്‍ വിദേശികളുമാണ്. 87,732 സ്വദേശി വനിതകളും 1,15,509 പുരുഷ•ാരും അടക്കം ആകെ 1,94,241 സ്വദേശികളാണ് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ നിന്ന് രാജിവെച്ചത്. 44,223 വിദേശികളും കഴിഞ്ഞ കൊല്ലം സ്വകാര്യ മേഖലയില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ നിന്ന് രാജിവെച്ചവരില്‍ 1,57,323 പേര്‍ പുരുഷ•ാരും (16 ശതമാനം) 81,141 പേര്‍ വനിതകളുമാണ്.
തൊഴില്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനമാണ് ഗോസിയില്‍ അടക്കേണ്ടത്. ഈ തുക തൊഴിലുടമകളാണ് വഹിക്കേണ്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം തൊഴില്‍ അപകട ഇന്‍ഷുറന്‍സ് വിഹിതം ഗോസിയില്‍ അടക്കല്‍ നിര്‍ബന്ധമാണ്. സ്വദേശികള്‍ക്ക് ഗോസി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പരിരക്ഷയും നടപ്പാക്കുന്നുണ്ട്.

 

Latest News