Sorry, you need to enable JavaScript to visit this website.
Monday , August   15, 2022
Monday , August   15, 2022

സംഘര്‍ഷ സാധ്യതയെന്ന് പോലീസ്, വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

പാലക്കാട്- പാലക്കാട്ടെ തുടര്‍കൊലപാതകങ്ങള്‍ക്ക് പിന്നാലെ വടക്കന്‍ ജില്ലകള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഡി.ജി.പി. സംഘര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മറ്റ് ജില്ലകള്‍ക്കും പോലീസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങള്‍ അടിയന്തരമായി നടപ്പാക്കണം എന്നത് സംബന്ധിച്ച തീരുമാനം എടുത്തിട്ടുണ്ട്.

നേരത്തെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നടന്ന ആലപ്പുഴ ജില്ലയിലും മലബാര്‍ മേഖലയിലും പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ പാലക്കാട്ടേക്ക് പോകും. വൈകുന്നേരത്തോടെ അദ്ദേഹം പാലക്കാട്ടേക്ക് എത്തും. അവിടെ ക്യാമ്പ് ചെയ്തായിരിക്കും അന്വേഷണം നടത്തുക.

പാലക്കാട് ഇരട്ടക്കൊലപാതകത്തില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. എസ്.ഡി.പി.ഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ തിരിച്ചടിയുണ്ടാകുമെന്ന് പോലീസ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് തടയാന്‍ സാധിക്കാതെപോയത് പോലീസിന് നാണക്കേടായി. പോലീസ് സ്റ്റേഷന് സമീപത്തുതന്നെയാണ് രണ്ടാമത്തെ കൊലപാതകവും നടന്നത്.

 

Latest News