അമേരിക്കയുടെ എച്ച്- 1ബി വിസ ലഭിച്ചതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാര്‍

മുംബൈ- കഴിഞ്ഞ വര്‍ഷം യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് അനുവദിച്ച 4.07 ലക്ഷം എച്ച്- 1ബി വിസയില്‍ 3.01 ലക്ഷം വിസയും ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്. യു എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ അനുവദിച്ച എച്ച്- 1ബി വിസയില്‍ 74 ശതമാനമാണ് ഇന്ത്യക്കാര്‍ നേടിയത്.
ഇന്ത്യയ്ക്ക് പിന്നാലെ കൂടുതല്‍ വിസ ലഭിച്ച ചൈനയ്ക്ക് 12.4 ശതമാണ് ലഭ്യമായത്. വിസ ലഭിച്ച ചൈനക്കാരുടെ എണ്ണം 50328 ആണ്.
എച്ച്- 1ബി വിസ ഭൂരിപക്ഷവും ലഭിച്ചത് കംപ്യൂട്ടറുമായി ബന്ധപ്പെട്ട ജോലിയുള്ളവര്‍ക്കാണ്. ഈ മേഖലയിലുള്ള 2.80 ലക്ഷം പേര്‍ക്കാണ് വിസ ലഭിച്ചത്. എച്ച്- 1ബി വിസ ലഭ്യമായവരില്‍ 56.6 ശതമാനം പേരും മാസ്റ്റര്‍ ഡിഗ്രിയുള്ളവരും 33.7 ശതമാനം പേര്‍ ബിരുദധാരികളും 6.8 ശതമാനം പേര്‍ ഡോക്ടറേറ്റ് നേടിയവരും 2.9 ശതമാനം പ്രൊഫഷണല്‍ ഡിഗ്രിയുള്ളവരുമാണ്. 33 വയസ്സാണ് വിസ അനുവദിച്ചവരുടെ ശരാശരി പ്രായം. ശരാശരി ശമ്പളം 108,000 ഡോളറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

 

Latest News