കരിപ്പൂരില്‍ ഒന്നരക്കോടിയുടെ സ്വര്‍ണം  പിടിച്ചു; പത്ത് പേര്‍ അറസ്റ്റില്‍

കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പോലീസിന്റെ വന്‍ സ്വര്‍ണ വേട്ട. ഒന്നരക്കോടി രൂപയുടെ സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്. കടത്തുകാരെ കൊണ്ടു പോകാനായി എത്തിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് പിടിയിലായത്.  സംഭവത്തില്‍ മൂന്ന് കാരിയര്‍മാര്‍ ഉള്‍പ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 2.67 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. 


 

Latest News