Sorry, you need to enable JavaScript to visit this website.

അംഗത്വം 50 ലക്ഷം തികക്കാനാവാതെ കോണ്‍ഗ്രസ്, കാലാവധി നീട്ടിച്ചോദിക്കും

തിരുവനന്തപുരം- 50 ലക്ഷം അംഗങ്ങളെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മോഹം വൃഥാവിലായി. കോണ്‍ഗ്രസ് അംഗത്വംചേര്‍ക്കാനുള്ള കാലാവധി നീട്ടിചോദിക്കാനുള്ള ആലോചനയിലാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം. അംഗത്വ വിതരണത്തിനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിചോദിക്കാന്‍ നേതൃത്വം ആലോചിക്കുന്നത്. പ്രതീക്ഷിച്ച അംഗത്വ സംഖ്യ തികക്കുന്നതിനായി രണ്ടാഴ്ച കൂടി കാലാവധി നീട്ടിചോദിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

വ്യാഴാഴ്ച വൈകുന്നേരം വരെ 10.4 ലക്ഷം അംഗത്വ0 മാത്രമാണ് ഡിജിറ്റലായി ചേര്‍ത്തത്. പേപ്പര്‍ രൂപത്തില്‍ അംഗത്വം ചേര്‍ക്കാന്‍ നല്‍കിയിരുന്നെങ്കിലും ഇതിന്റെ പൂര്‍ണ കണക്കുകള്‍ നേതൃത്വത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. നല്‍കിയ അംഗത്വത്തിന്റെ പൂര്‍ണമായ കണക്ക് ഇത് വരെ നേതൃത്വത്തിന് ലഭിച്ചിട്ടില്ല.

രണ്ടാഴ്ച കൂടി സമയം ലഭിക്കുകയാണെങ്കില്‍ 26,400 ബൂത്ത് കമ്മറ്റികളില്‍നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് കെ.പി.സി.സി നേതൃത്വം പ്രതീക്ഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ തന്നെ അംഗത്വ വിതരണം ആരംഭിച്ചപ്പോള്‍ കേരളത്തില്‍ മാര്‍ച്ച് 25ന് ശേഷമാണ് ആരംഭിച്ചത്. പുന:സംഘടനയില്‍ പൂര്‍ണ്ണമായും നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അംഗത്വ വിതരണം പതുക്കെയാവുകയായിരുന്നു. അവസാനം പുന:സംഘടന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിന് ശേഷമാണ് അംഗത്വ വിതരണം വേഗത്തിലായത്.

 

Latest News