സുരേഷ് ഗോപിക്കെതിരെ മന്ത്രി ശിവന്‍കുട്ടി, ആ പരിപ്പ് ഇവിടെ വേവൂല

തിരുവനന്തപുരം- നടന്‍ സുരേഷ് ഗോപിയുടെ 'മ്ലേച്ഛന്‍' പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി മന്ത്രി ശിവന്‍കുട്ടി. ശബ്ദതാരാവലിയില്‍ 'മ്ലേച്ഛന്‍' എന്നതിന്റെ അര്‍ത്ഥം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമര്‍ശം. വിഷുക്കൈനീട്ട വിവാദത്തില്‍ കാല് പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ സുരേഷ് ഗോപി നടത്തിയ 'മ്ലേച്ഛന്‍' പരാമര്‍ശം വംശീയ അധിക്ഷേപമാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

'മ്ലേച്ഛന്‍' പദത്തിന് ശബ്ദതാരാവലിയില്‍ നല്‍കിയിരിക്കുന്ന ഒരര്‍Lം അനാര്യന്‍ എന്നാണ്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു താരത്തിനെതിരെ മന്ത്രി രംഗത്തെത്തിയത്. പദപ്രയോഗത്തിലെ മാടമ്പിത്തരം സ്വാഭാവികമാണെന്നും എന്നാല്‍ അത്തരത്തിലുള്ള പ്രയോഗങ്ങള്‍ കേരളത്തില്‍ നടപ്പാകില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു മന്ത്രി താരത്തെ വിമര്‍ശിച്ചത്. ശബ്ദതാരാവലിയില്‍ 'മ്ലേച്ഛന്‍' വാക്കിന്റെ അര്‍ത്ഥം ചൂണ്ടിക്കാണിച്ചു കൊണ്ട് 'ആ പരിപ്പ് ഇവിടെ വേവൂല' എന്ന അടിക്കുറിപ്പോടെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

 

Latest News