കശ്മീരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഭീകരരുടെ വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബാരാമുല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിനെ  വെടിവെച്ച് കൊന്നു. ഗോഷ്ബഗ് പത്താന്‍ മേഖലയിലാണ് സംഭവം. മന്‍സൂര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്.

തീവ്രവാദികളുടെ വെടിയേറ്റ്  ഗുരുതരമായി പരിക്കേറ്റ മന്‍സൂര്‍ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശം പോലീസ് നിയന്ത്രണത്തിലാണ്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നു പോലീസ് അറിയിച്ചു.

 

Latest News