Sorry, you need to enable JavaScript to visit this website.

ബാത്‌റൂമില്‍ യുവതി പ്രസവിച്ചു, കുഞ്ഞിന്റെ തല ക്ലോസറ്റില്‍ കുടുങ്ങി

അഹമ്മദാബാദ്- ടോയ്‌ലറ്റിനകത്ത് തല കുടുങ്ങിപ്പോയ ചോരക്കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള പാള്‍ദിയിലെ വികാസ് ഗ്രഹിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് ടോയ്‌ലറ്റില്‍ കയറിയ സമയത്താണ് പ്രസവവേദന അനുഭവപ്പെട്ടത്.  ടോയ്‌ലറ്റില്‍ തന്നെ കുഞ്ഞിന് ജന്‍മം നല്‍കി. എന്നാല്‍ ടോയ്‌ലറ്റിന് അകത്തേക്ക് കുട്ടി പൂര്‍ണമായും വീണതോടെ കാര്യങ്ങള്‍ പ്രതിസന്ധിയിലായി. കുഞ്ഞിന്റെ തല ടോയ്‌ലറ്റിനകത്ത് കുടുങ്ങിക്കിടന്ന അവസ്ഥയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.
അഹമ്മദാബാദ് ഫയര്‍ ആന്റ്് എമര്‍ജന്‍സി സര്‍വീസില്‍നിന്നുള്ള സംഘം 25 മിനിറ്റ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ രക്ഷപ്പെടുത്തി.  രാവിലെ 8.25നാണ് കുട്ടിയുടെ തല കുടുങ്ങിപ്പോയെന്ന് അറിയിച്ചു കൊണ്ട് തങ്ങള്‍ക്ക് ഫോണ്‍ കോള്‍ വന്നതെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ ജയേഷ് കാദിയ പറഞ്ഞു. 'വിവരം അറിഞ്ഞപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

 

Latest News