തുര്‍ക്കിയില്‍നിന്ന് കബാബ് ബഹിരാകാശത്തേക്ക് അയച്ചു, വീഡിയോ കാണാം

അങ്കാറ- ബഹിരാകാശത്തേക്ക് കബാബ് വിക്ഷേപിച്ച് തുര്‍ക്കിയില്‍ റെസ്റ്റോറന്റ് ഉടമ വാര്‍ത്തകളില്‍.
തുര്‍ക്കിയിലെ റെസ്‌റ്റോറന്റ് ഉടമ യാസര്‍ അയ്ദിനാണ് അദാനയുടെ പ്രശ്തമായ പൈപ്പ് കബാബ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്.

ബഹിരാകാശ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും സംരംഭകനുമായ ഇദ്‌രീസ് അല്‍ബെയ്‌റാക്കാണ്  റെസ്‌റ്റോറന്റ് ഉടമയായ യാസര്‍ അയ്ദിനെ ഇതിനായി സഹായിച്ചത്. 30 പേരടങ്ങുന്ന ഒരു സംഘം സംരംഭകനെ ബഹിരാകാശ കബാബ് ബോക്‌സ് രൂപകല്‍പ്പന ചെയ്യാന്‍ സഹായിച്ചു. ചരിത്രം സൃഷ്ടിച്ച കബാബ് യാത്ര നിരീക്ഷിക്കാനും റെക്കോര്‍ഡുചെയ്യാനുമുള്ള ക്യാമറയും ബോക്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഹീലിയം വാതകം നിറച്ച കാലാവസ്ഥാ ബലൂണില്‍ ഘടിപ്പിച്ചാണ് പൈപ്പ് കബാബ് ബഹിരാകാശത്തേക്ക് അയച്ചത്.

 38 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയതിന് ശേഷം ഹീലിയം ബലൂണ്‍ പൊട്ടിത്തെറിക്കുകയും കബാബ് വിക്ഷേപണ സ്ഥലത്ത് നിന്ന് 121 കിലോമീറ്റര്‍ അകലെ കടലിലേക്ക് വീഴുകയും ചെയ്തു.
കബാബ് ബോക്‌സ് യാസര്‍ അയ്ദിനും സംഘവും വീണ്ടെടുത്തുവെന്നതാണ് സംഭവത്തില്‍ രസകരം.

കബാബില്‍ കുരുമുളക് ഉള്ളതിനാലാണ് അന്യഗ്രഹജീവികള്‍ തിരിച്ചയച്ചതെന്നും  അടുത്ത തവണ കുരുമുളക് കുറവുള്ള ഒരു വിഭവം അയക്കുമെന്നും അയ്ദിന്‍ പറഞ്ഞു.  

 

 

Latest News