പെരുമ്പാവൂരില്‍ ടാങ്കര്‍ ലോറിയില്‍ 300 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി- പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ കഞ്ചാവ് പിടിച്ചെടുത്തത്.
ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ശെല്‍വനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എവിടെനിന്നാണ്, ആര്‍ക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

 

Latest News