ദിയാധനത്തിന്റെ പേരില്‍ തട്ടിപ്പ്: സൗദി പൗരനും എത്യോപ്യക്കാരനും തടവ്

റിയാദ് - ദിയാധനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തി അഞ്ചു ലക്ഷം റിയാല്‍ കൈക്കലാക്കിയ കേസില്‍ സൗദി പൗരനെയും എത്യോപ്യക്കാരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. സൗദി പൗരന് 12 മാസം തടവും എത്യോപ്യക്കാരന് 24 മാസം തടവുമാണ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം എത്യോപ്യക്കാരനെ സൗദിയില്‍ നിന്ന് നാടുകടത്താനും കോടതി വിധിച്ചു. കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു.
കൊലക്കേസ് പ്രതിക്ക് മാപ്പ് നല്‍കുന്നതിന് പകരം കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനമായ പത്തു ലക്ഷം റിയാല്‍ സമാഹരിച്ചാണ് സൗദി പൗരനും എത്യോപ്യക്കാരനും തട്ടിപ്പ് നടത്തിയത്. പ്രതിയുടെ കുടുംബം ദിയാധനത്തിന്റെ പകുതിയായ അഞ്ചു ലക്ഷം റിയാല്‍ ലഭ്യമാക്കിയിരുന്നു. ഇക്കാര്യം മറച്ചുവെച്ച് ഇരുവരും ചേര്‍ന്ന് പൂര്‍ണ ദിയാധനമായ പത്തു ലക്ഷം റിയാല്‍ ഉദാരമതികളില്‍ നിന്ന് ശേഖരിക്കുകയും ദിയാധനം നല്‍കിയ ശേഷം ബാക്കിയായ അഞ്ചു ലക്ഷം റിയാല്‍ സ്വന്തമായി കൈക്കലാക്കുകയുമായിരുന്നു.

 

 

Latest News