റിയാദ് - ദക്ഷിണ അതിര്‍ത്തി വഴി സൗദിയില്‍ നുഴഞ്ഞുകയറുന്നതിന്റെ ദൃശ്യങ്ങളും തന്നെ കണ്ടെത്തി പിടികൂടാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സാധിക്കില്ലെന്ന് വീരവാദം മുഴക്കുന്നതിന്റെയും വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യെമനിയെ ഖമീസ് മുശൈത്തില്‍നിന്ന് പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തതായി അസീര്‍ പോലീസ് അറിയിച്ചു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി യെമനിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അസീര്‍ പോലീസ് പറഞ്ഞു.