Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ യാത്രക്കാരന്റെ മൊബൈല്‍  ഫോണിന് തീ പിടിച്ചു, ആളപായമില്ല  

ന്യൂദല്‍ഹി- അസമില്‍ നിന്ന് ദല്‍ഹിയിലേക്ക് വിമാനത്തില്‍ വരുന്നതിനിടെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. ആളപായമില്ല. അസമിലെ ദിബ്രുഗഢില്‍ നിന്ന് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. ഫ്‌ളൈറ്റ് ഐഎ  2037 എന്ന വിമാനത്തിലാണ് അപകടം. മൊബൈല്‍ ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ടതോടെ കാബിന്‍ക്രൂ ഉടന്‍തന്നെ അഗ്‌നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു.

Latest News