Sorry, you need to enable JavaScript to visit this website.

മുസ്ലിംകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ അഖിലേഷിന് മൗനം; കാസിം റഈന്‍ രാജിവെച്ചു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ നേതാവ് കാസിം റഈന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
സംസ്ഥാനത്ത് മുസ്ലിം സമുദാംയ നേരിടുന്ന ക്രൂരമായ അതിക്രമങ്ങളെ കുറിച്ചും പാര്‍ട്ടി അധ്യക്ഷന്റെ നിഷ്‌ക്രിയത്വവും ഉദ്ധരിച്ചാണ് കാസിം റഈന്റെ രാജിക്കത്തെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


അഖിലേഷ് യാദവ് മൗനം പാലിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. അസം ഖാനെ കുടുംബത്തോടൊപ്പം ജയിലിലടച്ചതും കൈരാന എം.എല്‍.എ നഹിദ് ഹസന്‍ ജയിലിലായതും  ബറേലി ജില്ലയിലെ ഭോജിപുര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി എം.എല്‍.എ ഷാസില്‍ ഇസ്‌ലാമിനെതിരെ വിദ്വേഷത്തിന് കേസെടുത്തതും  ഷാസിലിന്റെ പെട്രോള്‍ പമ്പ്  തകര്‍ത്തതും കാസിം റഈന്‍ രാജിക്കത്തില്‍ എടുത്തു പറഞ്ഞു.

സമുദായം പൊതുവെ പിന്തുണക്കുന്ന സമാജ്‌വാദി പാര്‍ട്ടിയില്‍ മുസ്ലിംകളുടെ അതൃപ്തി വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്  പ്രമുഖ നേതാവിന്റെ രാജി.സംഭാലില്‍ നിന്നുള്ള സമാജ്‌വാദി എംപി ശഫീഖുര്‍ റഹ്മാന്‍ ബാര്‍ഖും നേരത്തെ, മുസ്‌ലിംകളുടെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി കൈക്കൊള്ളുന്ന മൗനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സമാജ് വാദി പാര്‍ട്ടി മുസ്ലിംകളെ വെറുക്കുകയും ഉപേക്ഷിക്കുകയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിംകള്‍ ബി.ജെ.പി വിരുദ്ധത  ഉപേക്ഷിച്ച് കാവി പാര്‍ട്ടിയെ പിന്തുണക്കുന്ന കാര്യം പരിഗണിക്കണമെന്ന് മതപ്രഭാഷകനായ മൗലാന ഷഹാബുദ്ദീന്‍ റിസ് വി  ഈയിടെ ആഹ്വാനം ചെയ്തത്.

 

Latest News