ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം ചെയ്തുവെന്ന് വിശ്വസിപ്പിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഹൈദരാബാദ്- ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍  എസ്.ആര്‍ നഗര്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
യെല്ലറെഡ്ഡിഗുഡ സ്വദേശിയായ 20 കാരന്‍ ഇ.വിവേക് കുമാറാണ് 17 കാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ  പ്രലോഭിപ്പിച്ച് കഴിഞ്ഞ നവംബറില്‍ ഒരു ക്ഷേത്രത്തില്‍ കൊണ്ടുപോയി രഹസ്യമായി വിവാഹം ചെയ്തുവെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.  തുടര്‍ന്ന് പെണ്‍കുട്ടിയെ വാടകമുറിയില്‍ താമസിപ്പിച്ചു. കഴിഞ്ഞ അഞ്ച് മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന്  പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലീസ് കുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

 

 

Latest News