Sorry, you need to enable JavaScript to visit this website.

ഉവൈസിക്കെതിരെ അഹമ്മദാബാദില്‍ പ്രതിഷേധവും കരിങ്കൊടിയും

അഹമ്മദാബാദ്- എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രതിഷേധവും കരിങ്കൊടിയും.  ഉയര്‍ന്നിരുന്നു
ഹൈദരാബാദ് എം.പിയായ ഉവൈസ് ഇഫ്താര്‍ പാര്‍ട്ടിക്കു പോകുമ്പോഴാണ് അഹമ്മദാബാദില്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചത്.
 ഡിസംബറില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനാണ്  ഉവൈസി നഗരത്തില്‍ എത്തിയത്.

ഉവൈസിയുടെ കാര്‍ ഇഫ്താറിനായി പുറപ്പെടുമ്പോള്‍ ഏതാനുംപേര്‍ കരിങ്കൊടിയുമായി എത്തിയവര്‍ വാഹനങ്ങള്‍ തടയുകയായിരുന്നു.   പ്രതിഷേധക്കാര്‍ വഴി തടയുമ്പോള്‍ ഉവൈസി തന്റെ കാറിനുള്ളില്‍ ഇരിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഉവൈസി വാപസ് ജാവോ എന്നെഴുതിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
പോലീസും എഐഎംഐഎം വളണ്ടിയര്‍മാരും ഇടപെട്ട് പാതയൊരുക്കിയ ശേഷമാണ് ഉവൈസിയുടെ വാഹനവ്യൂഹം സ്ഥലം പുറപ്പെട്ടത്.

 

Latest News