ന്യൂദല്‍ഹി- തെക്കുകിഴക്കന്‍ ദല്‍ഹിയിലെ ജാമിഅ നഗറില്‍ ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനശബ്ദം പ്രദേശത്തെ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. അഗ്നിശമന സനേയുടെ രണ്ട് സംഘങ്ങള്‍ സ്ഥലത്തെത്തിയതായി ഫയര്‍ കണ്‍ട്രോള്‍ റൂം അറിയിച്ചു.
പോലീസും ഫയര്‍ഫോഴ്‌സും നാശനഷ്ടങ്ങള്‍ വിലയിരുത്തി. റസ്‌റ്റോറന്റില്‍ എയര്‍ കണ്ടീഷനിലാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു.