ന്യൂദല്‍ഹി- ദല്‍ഹിയില്‍ 40 അടി ഉയരത്തിലുള്ള മെട്രോ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചാടിയ യുവതിയെ താഴെ കാത്തുനിന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ ദല്‍ഹിയിലെ അക്ഷര്‍ധാം മെട്രോ സ്‌റ്റേഷന്റെ 40 അടി ഉയരമുള്ള പ്ലാറ്റ്‌ഫോമില്‍നിന്നാണ് 20 കാരി താഴേക്ക് ചാടിയത്. പരിക്കുകളോടെ രക്ഷപ്പെട്ട യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവന്‍ രക്ഷിക്കാനായെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
രാവിലെ ഏഴരയോടെയാണ് പഞ്ചാബില്‍ നിന്നുള്ള യുവതി രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ അരികില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ യുവതിയോട് സംസാരിച്ചു.
ചാടരുതെന്ന അഭ്യര്‍ഥനകള്‍ക്ക് ചെവി കൊടുക്കാതെ താഴേക്ക് ചാടിയ യുവതി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് തയാറാക്കിയ പുതപ്പിലേക്കാണ് വീണത്. യുവതി ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. യുവതി ഊമയും ബധിരയുമാണെന്ന് സ്ഥിരീകരിക്കാത്തെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
'സ്ഥിരീകരിക്കാത്ത' റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സ്ത്രീക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല. എന്തുകൊണ്ടാണ് അവള്‍ ചാടാന്‍ ആഗ്രഹിച്ചതെന്ന് വ്യക്തമല്ല.