യൂട്യൂബിലെ തടസ്സങ്ങൾ പരിഹരിച്ചു

യൂട്യൂബിൽ വിവിധ ഫീച്ചറുകൾ തടയപ്പെട്ടിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചതായി കമ്പനി അറിയിച്ചു. ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിൽ വിവിധ ഫീച്ചറുകൾ ലഭിക്കുന്നില്ലെന്ന് ആയിരക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. 
എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നും ഇപ്പോൾ ലോഗിൻ ചെയ്യാനും അക്കൗണ്ടുകൾ മാറാനും തടസ്സമില്ലെന്നും യൂട്യൂബ് ട്വീറ്റ് ചെയ്തു. യൂട്യൂബ്, യൂട്യൂബ് ടി.വി, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് സ്റ്റുഡിയോ തുടങ്ങി എല്ലാ സേവനങ്ങളിലും അക്കൗണ്ട് മെനുവും നാവിഗേഷൻ ബാറും ഉപയോഗിക്കാൻ കഴിയുമെന്ന് ട്വീറ്റിൽ പറയുന്നു.  
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ തകരാറുകൾ ട്രാക്ക് ചെയ്യുന്ന  വെബ്‌സൈറ്റായ ഡൗൺഡിറ്റക്ടറിൽ പതിനായിരത്തോളം ഉപയോക്താക്കൾ യൂട്യൂബ് സേവനങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ച് പരാതിപ്പെട്ടിരുന്നു. 
ലോഗിൻ ചെയ്യുന്നതും അക്കൗണ്ടുകൾ മാറുന്നതും നാവിഗേഷൻ ബാർ ഉപയോഗിക്കുന്നതുമുൾപ്പെടെ പലവിധത്തിലുള്ള പ്രശ്‌നങ്ങളാണ്  ഉപയോക്താക്കൾ ശ്രദ്ധയിൽ പെടുത്തിയിരുന്നത്. 
തത്സമയ ടെലിവിഷൻ പ്ലാറ്റ്‌ഫോമായ യൂട്യൂബ് ടി.വി ലഭിക്കുന്നതിലെ പ്രശ്‌നങ്ങളും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതായി  ട്രാക്കിംഗ് വെബ്‌സൈറ്റ് പറയുന്നു.

Latest News