വെസ്റ്റ്ബാങ്ക്- തുടർച്ചയായ ആറാം ദിവസവും ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലെ ജെനിനിൽ നടത്തിയ ആക്രമണത്തിൽ രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടത്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അധിനിവേശ പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്ന പേരിലാണ് ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തുന്നത്. ജെനിനിൽ നിന്നുള്ള ഒരാൾ ടെൽ അവീവിൽ മൂന്നുപേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ സൈന്യം റെയ്ഡ് ആരംഭിച്ചത്.