ആന്ധ്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം; 6 മരണം

 വിജയവാഡ- ആന്ധ്രാ പ്രദേശിലെ ഏലുരൂവിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം. ആറ് മരണം. 12 പേര്‍ക്ക് പൊള്ളലേറ്റു. നൈട്രിക് ആസിഡ് ചോര്‍ന്നതാണ് അപകടത്തിലേക്ക് വഴിവച്ചത്.
ഇന്നലെ  അര്‍ധരാത്രിയോടെയാണ് ആന്ധ്രാ പ്രദേശിലെ അക്കിരേഡിഗുടം എന്ന സ്ഥലത്തെ പോറസ് ലാബിലാണ് അപകടം സംഭവിച്ചത്. യൂണിറ്റ് നാലിലായിരുന്നു അപകടം നടന്നത്. 18 പേരാണ് അവിടെ ജോലി ചെയ്തിരുന്നത്. ആറ് പേര്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. 12 പേര്‍ ആശുപത്രിയിലാണ്. മരിച്ചവരില്‍ നാല് പേര്‍ ബിഹാര്‍ സ്വദേശികളാണ്.
മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.റെവന്യൂ വകുപ്പിന്റേയും പൊലസിന്റേയും നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 
 

Latest News