പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് യാചന; സൗദി യുവാവ് പിടിയില്‍

റിയാദ്- കാറില്‍ പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് യാചന നടത്തിയ സൗദി യുവാവിനെ സുരക്ഷ സേന പിടികൂടി. ഒരു പെട്രോള്‍ പമ്പിലാണ് സംഭവം. കാറില്‍ പെട്രോള്‍ തീര്‍ന്നെന്നും പണമില്ലാത്തതിനാല്‍ പെട്രോള്‍ അടിക്കാനാവുന്നില്ലെന്നും പണം തന്ന് സഹായിക്കണമെന്നും പെട്രോള്‍ അടിക്കാന്‍ വരുന്നവരോട് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആവശ്യം വ്യാജമാണെന്നും യാചന നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറി.

Latest News