Sorry, you need to enable JavaScript to visit this website.

ഗതാഗത നിയമം ലംഘിക്കുന്നവര്‍ ഇനി പോലീസില്‍ നിയമനം പ്രതീക്ഷിക്കേണ്ട

തിരുവനന്തപുരം- ഗതാഗതനിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ പോലീസില്‍ നിയമനമില്ല. പി.എസ്.സി പരീക്ഷ ജയിച്ചാലും മൂന്നു തവണ
നിയമലംഘനത്തിന് ശിക്ഷിച്ചാല്‍ ജോലി നല്‍കില്ല.
പോലീസ് ഡ്രൈവറായി യോഗ്യത നേടിയവരില്‍ മിക്കവരും മദ്യപിച്ചതിനും അമിതവേഗത്തില്‍ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ഇതിനായുള്ള ചട്ടഭേദഗതിയെ കുറിച്ച് പഠിക്കാന്‍ ബറ്റാലിയന്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു.

പോലീസ് കോണ്‍സ്റ്റബിള്‍, പോലീസ് ഡ്രൈവര്‍ തസ്തികയിലേക്ക് യോഗ്യത നേടിയാല്‍ ഉദ്യോഗാര്‍ഥിയെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തും. ക്രിമിനല്‍ കേസില്‍ പ്രതികളാണെങ്കില്‍ നിയമനം നല്‍കില്ല. ഇപ്പോഴത്തെ ചട്ടപ്രകാരം മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ടാന്‍ അത് നിയമനത്തിന് തടസ്സമല്ല.
കഴിഞ്ഞ പോലീസ് ഡ്രൈവര്‍ തസ്തികയിലേക്ക് യോഗ്യത നേടിയ 59 പേരെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. ലിസ്റ്റിലെ 39 പേരും മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗത്തില്‍ വാഹനമോടിച്ചതിനുമൊക്കെ ഒന്നിലധികം തവണ പിഴയടിച്ചവരാണ്.

 

Latest News