ദല്‍ഹിയില്‍ ചെന്നപ്പോള്‍ സില്‍വര്‍ ലൈനില്‍ മലക്കം മറിഞ്ഞ് യെച്ചൂരി

ന്യൂദല്‍ഹി- സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയെന്ന വാദം തള്ളി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സില്‍വര്‍ ലൈന്‍ സമ്മേളനത്തിന്റെ അജണ്ടയുടെ ഭാഗമായിരുന്നില്ല.

പദ്ധതിക്ക് പച്ചക്കൊടി കാട്ടിയോ എന്ന ചോദ്യത്തിന് ട്രെയിന്‍ വരാതെ പച്ചക്കൊടി കാട്ടാനാവില്ലല്ലോ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

സില്‍വര്‍ ലൈന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രൊജക്ടാണ്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തമ്മിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയായിരുന്നില്ല.

 

 

Latest News