Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥികളെ മതംമാറ്റാന്‍ ശ്രമിച്ചെന്ന് പരാതി, അധ്യാപികയെ സസ്‌പെന്റ് ചെയ്തു

കന്യാകുമാരി- വിദ്യാര്‍ഥികളെ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയെ തമിഴ്‌നാട് സര്‍ക്കാര്‍ സസ്പെന്റ്് ചെയ്തു. കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ കണ്ണാട്ടുവിള ഗവണ്മെന്റ് ഹൈസ്‌കൂളിലാണ് സംഭവം. ഈ സ്‌കൂളില്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള 300 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.

സ്‌കൂളില്‍ തയ്യല്‍ അധ്യാപികയായി ജോലി ചെയ്യുന്ന പിയാട്രിസ് തങ്കം തയ്യല്‍ ക്ലാസില്‍ ഹിന്ദു ദൈവങ്ങളെ അവമതിച്ച് സംസാരിക്കുകയും ഭഗവത് ഗീതയെ അപകീര്‍ത്തിപ്പെടുത്തുകയും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്നാണ് പരാതി.

രക്ഷിതാക്കള്‍ ചൊവ്വാഴ്ച ഇരണിയല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒപ്പം സ്‌കൂളിലെത്തി ഹെഡ്മാസ്റ്റര്‍ക്കും പരാതി നല്‍കി.

ജില്ലാ കലക്ടര്‍ അരവിന്ദ് ആരോപണ വിധേയയായ അധ്യാപികക്ക് എതിരെ അന്വേഷണം നടത്താന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ പുകഴേന്തിയോട് ഉത്തരവിട്ടു. തുടര്‍ന്ന് പിയാട്രിസ് തങ്കത്തെ ബുധനാഴ്ച വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ്് ചെയ്തു.

 

Latest News