സിമന്റ് വാങ്ങാന്‍ നല്‍കിയ പണവും ജീപ്പുമായി കടന്നയാള്‍ പിടിയില്‍

കൊല്ലം- സിമന്റ് വാങ്ങാന്‍ നല്‍കിയ പണവും ജീപ്പുമായി കടന്നു കളഞ്ഞയാള്‍ അറസ്റ്റിലായി. പിറവന്തൂര്‍ മനക്കുന്നില്‍ വീട്ടില്‍ നാരായണന്റെ മകന്‍ ജയനാണ്(58) അറസ്റ്റിലായത്. പത്തനാപുരം പോലീസാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. പത്തനാപുരം കറവൂര്‍ പടയണിപ്പാറ എസ്.ആര്‍ സദനത്തില്‍ ബിജുവിന്റെ പിതാവിന്റെ പേരിലുള്ള ജീപ്പും സിമന്റ് വാങ്ങുന്നതിനായി ഏല്‍പിച്ച കാശുമായി പ്രതി കടന്നു കളയുകയായിരുന്നു. മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ ബിജു പത്തനാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പത്തനാപുരം എസ്.എച്ച്.ഒ യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News