മക്ക - ഈ വര്‍ഷം പത്തു ലക്ഷം പേര്‍ക്ക് ഹജ് അനുമതി നല്‍കുമെന്ന ഹജ്, ഉംറ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്കിടയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിംഗ് കമ്പനികള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഹജ് കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ 254 കമ്പനികള്‍ക്കാണ് ലൈസന്‍സുള്ളത്. ഇക്കൂട്ടത്തില്‍ പെട്ട 174 കമ്പനികളുടെ ഉടമകളും പ്രതിനിധികളും കഴിഞ്ഞ ദിവസം മക്കയില്‍ യോഗം ചേര്‍ന്ന് ഹജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങളെ കുറിച്ച് വിശകലനം ചെയ്തു. കാറ്ററിംഗ് കമ്പനി പ്രതിനിധികളുടെയും ജീവനക്കാരുടെയും വാര്‍ഷിക ഇഫ്താര്‍ ചടങ്ങാണ് അടുത്ത വര്‍ഷത്തേക്കുള്ള ഹജിനുള്ള ഒരുക്കങ്ങളെ കുറിച്ച വിശകലനത്തിന് വേദിയായത്.
ഹജ് സീസണണിലെ പ്രധാന കണ്ണിയാണ് കാറ്ററിംഗ് കമ്പനികളും സ്ഥാപനങ്ങളുമെന്ന് കാറ്ററിംഗ് കമ്പനി കൂട്ടായ്മാ ലീഡര്‍ അഹ്‌മദ് അല്‍ശരീഫ് പറഞ്ഞു.






