ടൂറിസം വളര്‍ച്ച ലക്ഷ്യമിട്ട് സൗദിയില്‍ പ്രവിശ്യാ സമിതികള്‍ വരുന്നു

ജിദ്ദ- പ്രവിശ്യകളില്‍ ടൂറിസം വികസന സമിതികള്‍ രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം ആഭ്യന്തര ടൂറിസം മേഖലയുടെ വളര്‍ച്ചക്കും അഭിവൃദ്ധിക്കും സഹായിക്കുമെന്ന് ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് പറഞ്ഞു. ദേശീയ ടൂറിസം വികസന തന്ത്രത്തിന് അനുസൃതമായി ഓരോ പ്രവിശ്യകളിലെയും ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് ടൂറിസം വകുപ്പുകളും സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കാന്‍ ടൂറിസം വികസന സമിതികള്‍ പ്രവര്‍ത്തിക്കും. ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ ലഭ്യമാക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും സന്ദര്‍ശകരുടെ അനുഭവം സമ്പന്നമാക്കാനും സഹായിക്കുന്ന നിലക്ക് ആഗോള ഗുണമേന്‍മയുള്ള ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും സമിതികള്‍ പ്രവര്‍ത്തിക്കുമെന്ന് ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് പറഞ്ഞു.  

 

Latest News