ഇന്ത്യയില്‍ വീണ്ടും കോവിഡ് വര്‍ധിക്കുന്നു, 1088 പുതിയ കേസുകള്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. പ്രതിദിന കോവിഡ് ബാധ ആയിരം കടന്നിരിക്കയാണ്. 24 മണിക്കൂറിനെ 1088 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ആക്ടീവ് കേസുകള്‍ 10,870 ആണ്. മൊത്തം രോഗബാധയുടെ 0.03 ശതമാനമാണിത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ആണെന്നും രോഗമുക്തി നിരക്ക് 98.76 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. 1081 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി 4,25,05,410 ആയി.
രാജ്യവ്യാപകമായി 186.07 വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. 24 മണിക്കൂറിനിടെ 4,29,323 ടെസ്റ്റുകള്‍ നടത്തി.
മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 113 പതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചത്തെ അപേക്ഷിച്ച് 72 കേസുകള്‍ കൂടുതലാണ്. നാല് മരണവും സ്ഥിരീകരിച്ചു.

 

Latest News