Sorry, you need to enable JavaScript to visit this website.

ജോസ്‌നയും സജിനും ആലപ്പുഴയില്‍,   നാട്ടിലേക്ക് തിരിച്ചു വരാന്‍ ഭയം 

ആലപ്പുഴ- വിവാദ മിശ്ര വിവാഹത്തിലെ പങ്കാളികളായ ജോസ്‌നയും സജിനും ആലപ്പുഴയില്‍. ഇന്നു രാവിലെ ഒരു ടിവി ചാനലിന്റെ മോണിംഗ് ഷോയില്‍ അതിഥികളായി ഇരുവരും പങ്കെടുത്തു. കോടഞ്ചേരിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഇവര്‍ ആലപ്പുഴയിലാണുള്ളത്. നാട് വിട്ട് ഓടിപ്പോരുകയായിരുന്നു, നാട്ടിലേക്ക് തിരിച്ചു വരാന്‍ ഭയമുണ്ടെന്ന് ഇരുവരും അവതാരകനോട് പറഞ്ഞു. സജിനാണ് കൂടുതല്‍ ഭീഷണി. ഫേസ്ബുക്കിലെ കമന്റ് ബോക്‌സ് നിറയെ തെറിയും ഭീഷണിയുമാണ്. വ്യാപകമാായ കുപ്രചരണവും നടക്കുന്നുണ്ട്. അതിന് പിന്നില്‍ പ്രദേശത്ത് ശക്തമാവാന്‍ ശഅരമിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പാണ്. അവധി കഴിയുന്നതോടെ സൗദിയിലെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകുമെന്ന് ജോസ്‌ന വ്യക്തമാക്കി. അതിനിടെ ഇന്നലെ താമരശേരി കോടതിയില്‍ ഹാജരായ വേളയില്‍ പോലീസ് വളരെ മോശമായി പെരുമാറിയെന്ന് ഡി.വൈ.എഫ്.ഐ നേതാവ് പറഞ്ഞു. ഹേബിയസ് കോര്‍പസ് ഹരജിയില്‍ കോടതിയില്‍ ഹാജരാവുന്നതിനിടെ അറസ്റ്റ് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. ഇത് നടക്കാതെ പോയതിന്റെ നീരസം പ്രകടമാക്കുന്നതായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം. ഇന്ന് കോടഞ്ചേരിയില്‍ സി.പി.എം വിശദീകരണ യോഗം നടത്തും. 

Latest News