തൊഴിലാളികളുടെ ആത്മാര്‍ഥത മുതലയാളിയ്ക്ക്ങ്ങ് പിടിച്ചു,  എല്ലാവര്‍ക്കും ബിഎംഡബ്ലിയു  ആഡംബര  കാര്‍ സമ്മാനം  

ചെന്നൈ- തൊഴിലാളികളുടെ ആത്മാര്‍ഥത മുതലയാളിയ്ക്ക ബോധിച്ചു. എല്ലാവര്‍ക്കും ബിഎംഡബ്ലിയു  5 സീരീസ്  കാര്‍ സമ്മാനം.   കമ്പനിയോട് കൂറും ആത്മാര്‍ത്ഥതയും കാണിച്ച് സത്യസന്ധമായി ജോലി ചെയ്ത അഞ്ച് ജീവനക്കാര്‍ക്കാണ് ആഡംബര കാര്‍ സമ്മാനമായി കമ്പനി ഉടമ. നല്‍കിയത്.   ഒരു കോടി രൂപ വില മതിക്കുന്ന ബി.എം.ഡബ്ല്യു ആഡംബര കാറുകളാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിസ്ഫ്‌ളോ എന്ന ഐ.ടി. കമ്പനി അഞ്ചു പേര്‍ക്കും സമ്മാനിച്ചത്.
പത്താം വാര്‍ഷികം ആഘോഷിക്കുന്ന കമ്പനിയുടെ തുടക്കം മുതല്‍ ജോലി ചെയ്ത് വരുന്നവരെയാണ് സ്വപ്നതുല്യമായ സമ്മാനം നല്‍കി ആദരിച്ചത്. 80 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വിലയുള്ള വാഹനമാണ് ഓരോരുത്തര്‍ക്കും സമ്മാനിച്ചത്. കിസ്ഫ്‌ളോയുടെ സ്ഥാപകനായ സുരേഷ് സംബന്തമാണ് കമ്പനിയുടെ മുതിര്‍ന്ന ജീവനക്കാര്‍ക്ക് സമ്മാനം കൈമാറിയത്.
വൈസ് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രന്‍, ചീഫ് പ്രൊഡക്ട് ഓഫീസര്‍ ദിനേഷ് വരദരാജന്‍, പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ കൗശിക്രം കൃഷ്ണസായി, എന്‍ജിനീയറിങ്ങ് വിഭാഗം ഡയറക്ടര്‍മാരായ വിവേക് മധുരൈ, ആദി രാമനാഥന്‍ എന്നീ അഞ്ച് ജീവനക്കാര്‍ക്കാണ് നീലയും കറുപ്പം നിറങ്ങളിലുള്ള ബി.എം.ഡബ്ല്യു 5 സീരീസ് സമ്മാനിച്ചത്.
അപ്രതീക്ഷിത സമ്മാനമായാണ് ഈ വാഹനങ്ങള്‍ ജീവനക്കാരുടെ കൈകളിലെത്തിയിരിക്കുന്നത്. ചെന്നൈയിലെ ട്രേഡ് സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇവിടേക്ക് എത്തിയത്. തന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്നവരാണ് ഇവരെന്നും, ആഡംബര വാഹനത്തില്‍ കുറഞ്ഞ സമ്മാനമൊന്നും ഇവര്‍ക്ക് നല്‍കാന്‍ സാധിക്കില്ലെന്നുമാണ് വാഹനം കൈമാറിയ  കമ്പനിയുടെ സ്ഥാപകന്‍ അഭിപ്രായപ്പെട്ടത്.
 

Latest News