നിക്ഷേപക മന്ത്രാലയത്തിന്റെ പേരിലും തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്

റിയാദ്- സൗദിയിലേക്ക് വിദേശ നിക്ഷേപം കൂടുതല്‍ എത്തിക്കൊണ്ടിരിക്കുന്ന ഈ സമയം ചൂഷണം ചെയ്യാന്‍ തട്ടിപ്പുകാര്‍ രംഗത്ത്. മന്ത്രാലയത്തിന്റെ പേരില്‍ വ്യക്തി വിവരങ്ങള്‍ ചോദിച്ച് ബാങ്കുകള്‍ വഴി പണം തട്ടുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും വിദേശികളും സ്വദേശികളും കരുതിയിരിക്കണമെന്നും നിക്ഷേപക മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യക്തി വിവരങ്ങള്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആരോടും ചോദിക്കില്ല. വാണിജ്യപരമായ കാര്യങ്ങളില്‍ മാത്രമേ അവര്‍ ഇടപാട് നടത്തുകയുള്ളൂ.
വിദേശ, പ്രാദേശിക കമ്പനികള്‍ക്ക് ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് സെന്റര്‍ വഴി മാത്രമാണ് സേവനങ്ങള്‍ നല്‍കുന്നത്. തട്ടിപ്പ് സംഘങ്ങളോട് പ്രതികരിക്കരുത്. മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകള്‍ വന്നാല്‍ ഉടന്‍ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News