പാലക്കാട്- എലപ്പുള്ളിയിലെ മൂന്നുവയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം. അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചൊവ്വാഴ്ച രാവിലെയാണ് എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാന്‍-ആസിയ ദമ്പതികളുടെ മൂന്നുവയസ്സുകാരനായ മകനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.
സ്വാഭാവിക മരണം ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സംശയത്തെ തുടര്‍ന്ന് ആസിയയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍, കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇവര്‍ പറഞ്ഞുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പോലീസ്.






