തൃശൂരില്‍ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം

തൃശൂര്‍- കിഴക്കേ കോട്ടയിലെ ഹോട്ടലിന്റെ ചിമ്മിനി പൊട്ടിത്തെറിച്ച് വന്‍ അഗ്‌നിബാധ. അറേബ്യന്‍ ഗ്രില്‍ ഹോട്ടലിലെ ചിമ്മിനിയാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രി 7.25 ഓടെയാണ് സംഭവം.
അല്‍ഫാം ഉണ്ടാക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് ഓഫീസ് ഹോട്ടലിന് അടുത്തു തന്നെ ആയതിനാല്‍ പെട്ടെന്ന് സ്ഥലത്തെത്തി തീയണച്ചു.

 

 

Latest News