ആംനസ്റ്റിയേയും ആകാര്‍ പട്ടേലിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂദല്‍ഹി- ആംനസ്റ്റി ഇന്റര്‍നാഷണലിനും അതിന്റെ അധ്യക്ഷന്‍ ആകാര്‍ പട്ടേലിനും എതിരായ സി.ബി.ഐ കുറ്റപത്രമനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒരു സംഘടനയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല.

രണ്ട് ദിവസം മുമ്പാണ് അനുമതി ലഭിച്ചതെന്നും ഇത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. 'കോടതിക്ക് ഇപ്പോള്‍ കുറ്റപത്രം പരിശോധിക്കാം, വിചാരണ ആരംഭിക്കാം- ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പട്ടേലിനെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറിന് ഇളവ് അനുവദിച്ചതിനെതിരെ സി.ബി.ഐയുടെ അപ്പീല്‍ ശക്തമാക്കുന്നതാണ് ഈ സംഭവവികാസം.

 

Latest News