ന്യൂയോര്‍ക്ക് - ബ്രൂക്‌ലിനിലെ സബ്വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് പേര്‍ക്ക് വെടിയേറ്റതായി പോലീസ് അറിയിച്ചു. സണ്‍സെറ്റ് പാര്‍ക്ക് പരിസരത്തുള്ള 36 ാമത്തെ സ്ട്രീറ്റ് സ്റ്റേഷനിലാണ് സംഭവം. ഇവിടെ പുക പടര്‍ന്നു. ഒന്നിലധികം ആളുകളെ വെടിവെച്ച് വീഴ്ത്തിയതായും പൊട്ടാത്ത ഉപകരണങ്ങള്‍ കണ്ടെത്തിയതായും ന്യൂയോര്‍ക്ക് സിറ്റി അഗ്നിശമന വക്താവ് പറഞ്ഞു.
13 പേര്‍ക്ക് പരിക്കേറ്റതായി ഫയര്‍ഫോഴ്സ് അറിയിച്ചു. എന്നാല്‍ ആ പരിക്കുകള്‍ എന്താണെന്ന് വിശദമാക്കിയിട്ടില്ല.
നിര്‍മ്മാണത്തൊഴിലാളിയുടെ വസ്ത്രവും ഗ്യാസ് മാസ്‌കും ധരിച്ച് ഒരാള്‍ ഓടിപ്പോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്നുള്ള ഫോട്ടോയില്‍ ആളുകള്‍ സ്റ്റേഷന്‍ നിലത്ത് കിടക്കുന്ന രക്തം പുരണ്ട യാത്രക്കാരെ പരിചരിക്കുന്നത് വ്യക്തമാണ്.