പാലക്കാട്- ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനി മാജിദ തസ്നിയാണ് ബസില്‍നിന്നു പുറത്തേക്ക് തെറിച്ചുവീണത്. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കുന്തിപ്പുഴയിലാണ് അപകടമുണ്ടായത്. ബസ് വളവ് തിരിഞ്ഞപ്പോള്‍ മുന്‍വശത്തെ ഡോറിന് സമീപം നില്‍ക്കുകയായിരുന്ന കുട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വളവ് തിരിയുകയായിരുന്നതിനാല് ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ദേഹത്തു കൂടി കയറിയില്ല. പുറമെ പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന് കുട്ടി തെറിച്ചുവീണത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും കുട്ടി റോഡിലേക്ക് വീണ സമയത്ത് പുറകിലൂടെ മറ്റ് വണ്ടികള്‍ വരാതിരുന്നതിനാലും വലിയ അപകടമാണ് ഒഴിവായത്.
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദ്യാര്‍ഥിനിയെ വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






